പരപ്പനാട് അക്കാദമി ഉൽഘാടനവും സൗജന്യ പി എസ് സി സെമിനാറും

പരപ്പനങ്ങാടി: ചെട്ടിപ്പടി ആസ്ഥാനമായി പരപ്പനാട് അക്കാദമി എന്ന പേരിൽ ഒരു വിദ്യാഭ്യാസ സംരംഭം ആരംഭിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അക്കാദമിയുടെ ഔപചാരികമായ ഉൽഘാടനവും സൗജന്യ പിഎസ്‌സി സെമിനാറും 13/1/24 ന് ശനിയാഴ്ച രാവിലെ 9.00 മണിക്ക് ചെട്ടിപ്പടി പൈനാട്ട് ഓഡിറ്റോറിയത്തിൽനടക്കും./ എം എൽ എ കെപിഎ മജീദ് അക്കാദമി ഉൽഘാടനവും മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് സെമിനാർ ഉൽഘാടനത്തോടൊപ്പം ലോഗോ പ്രകാശനവും നിർവഹിക്കും.ചടങ്ങിൽ പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ അധ്യക്ഷത വഹിക്കും.

പ്രമുഖ മെമ്മറി ടെക്നിക്ക് വിദഗ്ധനും മോട്ടിവേറ്ററുമായ ബക്കർ കൊയിലാണ്ടി സെമിനാറിൽ ഉദ്യോഗാർത്ഥികളോട് സംവദിക്കും.
കോച്ചിങ്,ലേണിംഗ്,മെൻ്ററിങ്,കരിയർ ഗൈഡൻസ്, കൗൺസലിങ് എന്നിവക്കുള്ള ഒരാസ്ഥാനമാണ് പരപ്പനാട് അക്കാദമി.
തുടർപഠനത്തിന് അന്യ സംസ്ഥാനങ്ങളേയും വിദേശ രാജ്യങ്ങളേയും ആശ്രയിക്കുന്ന നമ്മുടെ വിദ്യാർത്ഥികൾക്ക് ഈ രംഗത്ത് വേണ്ട ഉപദേശ നിർദേശങ്ങൾ നൽകാനും അനുയോജ്യമായ കോഴ്സുകളും സ്ഥാപനങ്ങളും സ്വദേശത്ത് തന്നെ നിർണ്ണയിച്ചു നൽകാനും കഴിയും വിധം ഒരു സേവനകേന്ദ്രം കൂടിയാണ് അക്കാദമിയെന്ന് ഭാരവാഹികൾ പറഞ്ഞു.
വിവിധ മൽസര പരീക്ഷകളെ അഭിമുഖീകരിക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുക,എൻട്രൻസ് ഓറിയന്റഡ് ട്യൂഷൻ,പ്രൈവറ്റ് പ്ലസ്ടു,ഡിഗ്രി കോഴ്സുകൾക്ക് ഒപ്പം തൊഴിൽ, ഐടി,പി എസ് സി പരീക്ഷ പരിശീലനം എന്നിവ കൂടി സ്ഥാപനം ലക്ഷ്യമാക്കുന്നു.ഒരു തുടർ പഠന സഹായകേന്ദ്രം കൂടിയാണ് പരപ്പനാട് അക്കാദമി.

കെ.അഷ്റഫ് നഹ, എൻ.പി.മുഹമ്മദ് ബഷീർ,എച്ച്.ഹനീഫ, കെ.മുനീർ നഹ,ബാബു മാസ്റ്റർ,മൊയ്തീൻ കുട്ടി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top