Section

malabari-logo-mobile

സാക്ഷരകേരളം വിജ്ഞാനകേരളമായി മാറുന്നതിനുള്ള ഗ്യാരണ്ടിയാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ :മുഖ്യമന്ത്രി പിണറായി വിജയൻ

HIGHLIGHTS : Kerala Literature Festival is a guarantee to make literate Kerala a literate Kerala: Chief Minister Pinarayi Vijayan

brihathi
കോഴിക്കോട്:സാക്ഷരകേരളം വിജ്ഞാനകേരളമായി മാറുന്നതിനുള്ള ഗ്യാരണ്ടിയാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോഴിക്കോട് ബീച്ചിൽ വെച്ച് നടക്കുന്ന
ഏഴാമത് കേരളലിറ്ററേച്ചർ ഫെസ്റ്റ്‌വൽ ഉദ്ഘാടനം കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറുപ്പും വിദ്വേഷവും പടർത്താനുള്ള
ശ്രമം രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്നതായും ജനാധിപത്യത്തിന്റെ മേൽ രാജവാഴ്ച്ചയുടെ ചെങ്കോൽ
പതിപ്പിക്കാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മതാത്മക നാമജപം നടത്തി ജനങ്ങളെ അടക്കിനിർത്താൻ ശ്രമം ഉണ്ടാകുന്നുവെന്നും ഇത്തരം വർഗീയ നീക്കങ്ങൾക്കെതിരെ പോരാടാൻ എഴുത്തുകാരുടെയും ചിന്തകരുടെയും കൂട്ടായ്മകൾക്ക്ക ഴിയുമെന്നും,അത്തരത്തിലൊന്നാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏഴ് വേദികളിലായി മുന്നൂറിൽ കൂടുതൽ സെഷനുകളാണ് ഈ തവണ നടക്കുന്നത്.
അശ്വതിയും ശ്രീകാന്തും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘നൃത്തസാദരം എം ടി’, ടി എം കൃഷ്ണയും വിക്കു വിനായക് റാമും ചേർന്ന് നയിക്കുന്ന കര്‍ണ്ണാടിക് സംഗീതനിശ, ബുദ്ധാദിത്യ മുഖർജിയുടെ ഹിന്ദുസ്ഥാനി സംഗീതം, റൂമിയുടെ ജന്മനാടായ കോന്യയിൽനിന്നെത്തുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന സൂഫി നൃത്തം, ചായ് മെറ്റ് ടോസ്റ്റ് ബാൻഡിന്റെ സംഗീതനിശ എന്നിവ ഉള്‍പ്പെടെ വിവിധ സാംസ്കാരിക പരിപാടികളും ഈ വർഷത്തെ ലിറ്ററേച്ചർ വേറിട്ടതാക്കുന്നു.ഇതിന് പുറമെ നാല് ദിവസങ്ങളിലെ രാത്രിയിൽ വിവിധ ഭാഷകളിൽ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. എം.ടി വാസുദേവൻ നായർ മുഖ്യപ്രഭാഷണം നടത്തി.രവി ഡി.സി
ചീഫ് ഫെസിലിറ്റേറ്റർ),കവി കെ സച്ചിദാനന്ദന്‍,
എം.എസ് ദിലീപ് രചിച്ച ഷീലയുടെ
ജീവചരിത്രം ‘കഥ പറയുന്ന ജീവിതം ‘മുഖ്യമന്ത്രി പരിപാടിയിൽ പ്രകശനം ചെയ്തു.
തോട്ടത്തിൽ രവീന്ദ്രൻ (എം.എൽ എ), ബീന ഫിലിപ്പ് (കോഴിക്കോട് മേയർ, ഫിറാത് സുനേൽ (തുർക്കി അംബാസിഡർ), ക്രിസ്ത്യൻ കാമിൽ (സ്വീഡൻ എംബസി), ഷീല സിനിമ തരാം,
മല്ലിക സാരാഭായ്, കെ ആർ മീര, മണിശങ്കർ അയ്യർ, എം. മുകുന്ദൻ, സ്നേഹിൽ കുമാർ സിങ് ഐ.എ.എസ്, ലിജീഷ് കുമാർ, എ. പ്രദീപ് കുമാർ ചെയര്‍മാന്‍,ജനറല്‍ കണ്‍വീനര്‍ എ.കെ അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!