പരപ്പനങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക തള്ളി

മലപ്പുറം: പരപ്പനങ്ങാടി നഗരസഭയിലെ 20 ാംഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപട്ടിക തള്ളി. കീരനെല്ലൂര്‍ ഡിവിഷനില്‍ മത്സരിക്കുന്ന മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പിവി ഹാഫിസ് മുഹമ്മദ് ശുഹൈബിന്റെ നാമനിര്‍ദ്ദേശ പത്രികയാണ് സൂക്ഷപരിശോധനയില്‍ തള്ളിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാന സര്‍ക്കാരിന്റെ HED/ EE /32/2020 dated 29/09/2020 ഫയല്‍ നമ്പ്ര് പ്രകാരം subsisting കരാറിലേര്‍പ്പെട്ടിരിക്കുന്ന ആളായതിനാല്‍ മത്സരിക്കാനുള്ള അയോഗ്യത കല്‍പ്പിച്ച ് വരാണാധികാരി പത്രിക തള്ളുകയായിരുന്നു.

ഇന്നലെ സൂക്ഷമപരിശോധനക്കിടെ പരപ്പനങ്ങാടിയിലെ രണ്ട് പത്രികകളായിരുന്നു തടസ്സവാദത്തെ തുടര്‍ന്ന തടഞ്ഞുവെച്ചത്. 17 ാം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷമേജിനെതിരെയും പരാതിയുണ്ടായിരുന്നു. സര്‍ക്കാര്‍ ജോലിയുണ്ടെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് വരാണാധികാരി പരാതി തള്ളുകയായിരുന്നു.

ഇനി ഹാഫിസ് മുഹമ്മദിന്റെ ഡമ്മിയായ പത്രിക നല്‍കിയ കൂളത്ത് അസീസ് ഔദ്യോഗികസ്ഥാനാര്‍ത്ഥിയാകാനാണ് .സാധ്യത

ഹാഫിസ് മുഹമ്മദ് യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുമെന്ന് കരുതപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ പത്രിക തള്ളിയത് യുഡിഎഫിന് കനത്ത തിരിച്ചടിയാണ്.

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •