തദ്ദേശ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥികളുടെ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അവസരം

ഒരേ വാര്‍ഡിലോ നിയോജക മണ്ഡലത്തിലോ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാര്‍ത്ഥികളെയും നാട്ടില്‍ മറ്റ് പേരുകളില്‍ അറിയപ്പെടുന്നവരെയും വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാനായി സ്ഥാനാര്‍ത്ഥികളുടെ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അവസരം.
ഇതിനായി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതിയായ നവംബര്‍ 23 ന് വൈകീട്ട് മൂന്നിന് മുമ്പ് വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിക്കണം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയ പേരിനൊപ്പമോ പേരിന് മുന്നിലോ, പിന്നിലോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം. സ്ഥാനാര്‍ത്ഥിയുടെ പേരിന് മുന്നില്‍ ‘അഡ്വക്കേറ്റ്’ (അഡ്വ.), ‘ഡോക്ടര്‍’ (ഡോ.) തുടങ്ങിയവ ചേര്‍ക്കുന്നതിനും അപേക്ഷ നല്‍കാം.

ഇത്തരത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്ന പേരുകള്‍ സംബന്ധിച്ച് രേഖകള്‍ കൂടി വരണാധികാരിക്ക് മുമ്പില്‍ സമര്‍പ്പിക്കണം.അപേക്ഷ അംഗീകരിച്ചാല്‍ വോട്ടിങ് യന്ത്രത്തിലെ ലേബലുകളിലും ബാലറ്റ് പേപ്പറുകളിലും കൂട്ടിച്ചേര്‍ക്കലോടുകൂടിയ പേരാകും അച്ചടിച്ചുവരിക. നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിട്ടുള്ള പേരില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായ പേര് ആവശ്യപ്പെടുകയാണെങ്കില്‍ നാമനിര്‍ദേശ പത്രികയില്‍ നല്‍കിയ പേര് നല്‍കുകയും പുതിയതായി ആവശ്യപ്പെട്ട പേര് ബ്രാക്കറ്റില്‍ നല്‍കുകയും ചെയ്യണം.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •