പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2024-25 വർഷത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീരിച്ചു.
അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേനയോ അല്ലെങ്കിൽ ഓൺലൈനായോ ജനുവരി 20 നകം ടോക്കൺ ഫീ ഒടുക്കി അതത് കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. ഫീസ് ഒടുക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




