ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

HIGHLIGHTS : Life certificate must be submitted

കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ / ഫാമിലി പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ മാര്‍ച്ച് 31 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് / അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് ചെയ്യുന്നവര്‍ മസ്റ്ററിംഗ് ചെയ്തതിന്റെ പകര്‍പ്പ് (ഇവയില്‍ ഏതെങ്കിലും ഒന്ന്) ക്ഷേമനിധി ബോര്‍ഡിന്റെ വെബ്‌സൈറ്റ് (www.cwb.kerala.gov.in) വഴി സമര്‍പ്പിക്കണം.

തപാല്‍ മുഖേന സമര്‍പ്പിക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത അംഗങ്ങളുടെ പെന്‍ഷന്‍ മറ്റൊരു അറിയിപ്പ് കൂടാതെ റദ്ദാക്കും.

sameeksha-malabarinews

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന മാസം മുതലുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കുകയുള്ളൂ. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2720071, 2720072.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!