കൂറ്റനാട് നേര്‍ച്ചയ്ക്കിടെ ആനയുടെ കുത്തേറ്റു പാപ്പാന് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്ക്

പാലക്കാട്: കൂറ്റനാട് നേര്‍ച്ചയ്ക്കിടെ ആനയുടെ കുത്തേറ്റു പാപ്പാന് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്ക്. കൂറ്റനാട് നേര്‍ച്ചയ്ക്കിടെ വള്ളംകുളം നാരായണന്‍ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ പാപ്പാന്‍ കുഞ്ഞുമോന്‍ എന്നയാളാണ് ആണ് മരണപ്പെട്ടത്.

ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ കൂറ്റനാട് തണ്ണീര്‍കോട് റോഡില്‍ ഇന്നലെ രാത്രി പത്തരക്കാണ് സംഭവം. ആനപ്പുറത്തുനിന്നും വീണ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ഘോഷയാത്രയില്‍ 47 ഓളം ആന പങ്കെടുത്തിരുന്നു. ഇടഞ്ഞ ആനയെ തളച്ച് പിന്നീട് വാഹനത്തില്‍ നീക്കം ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top