ആലപ്പുഴ: ഹരിപ്പാട് മുട്ടത്തെ ‘പപ്പടത്തല്ലില്‍’ തനിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഓഡിറ്റോറിയം ഉടമ മുരളീധരന്‍ കരീലക്കുളങ്ങര. ഓഡിറ്റോറിയത്തിലെ കസേരയും മേശയും മറ്റ് സാധന സാമഗ്രികളും നശിപ്പിച്ച വകയിലാണ് ഒന്നര ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നത്. ഇരുകൂട്ടരും കസേരയുള്‍പ്പെടെ ഓഡിറ്റോറിയത്തിലെ സാധനങ്ങള്‍ ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്.
ഞായറാഴ്ച ഉച്ചക്ക് ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജങ്ഷന് സമീപത്തെ ഓഡിറ്റോറിയത്തിലാണ് പപ്പടത്തിന്റെ പേരില്‍ സംഘട്ടനമുണ്ടായത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഓഡിറ്റോറിയം ഉടമ കരിപ്പുഴ കൂന്തലശേരില്‍ മുരളീധരന്‍ (74), വിവാഹത്തിനെത്തിയ ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കസേര കൊണ്ടുള്ള ആക്രമണത്തില്‍ മുരളീധരന് 14 സ്റ്റിച്ചുണ്ട്.
കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയായിരുന്നു കരീലക്കുളങ്ങര പൊലീസ് കേസെടുത്തിരുന്നത്. കൂടാതെ ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.



