
പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി കച്ചവട സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശവുമായി മലപ്പുറം നഗരസഭ. ഉത്സവങ്ങളിലും പൊതുപരിപാടികളിലും കച്ചവടം ചെയ്യുന്നവര്‍ മാനദണ്ഡം പാലിക്കണമെന്ന് നഗരസഭ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. കച്ചവടം ചെയ്യുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
. അനധികൃത ശീതളപാനീയം വില്‍പ്പന നടത്താന്‍ പാടില്ല.
. മേളകള്‍, ഉത്സവങ്ങള്‍ തുടങ്ങി സാമൂഹിക ഒത്തു ചേരലുകള്‍ നടക്കുന്ന ഇടങ്ങളില്‍ പാചകം ചെയ്യാത്ത ഭക്ഷണ പാനീയങ്ങള്‍ വില്‍പ്പന നടത്തരുത്.
. മുറിച്ച് വെച്ച പഴ വര്‍ഗങ്ങള്‍ (മാങ്ങ, തണ്ണിമത്തന്‍, കക്കിരി, പൈനാപ്പിള്‍ മുതലായവ ) വില്‍പ്പന നടത്തരുത്. ഈന്തപ്പഴം പോലുള്ളവ വൃത്തിയും അടച്ചുറപ്പുമുള്ള പാത്രങ്ങളില്‍ മാത്രമേ വില്‍ക്കാവൂ
. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പലഹാര നിര്‍മാണത്തിനായി എടുക്കരുത്.
. ഭക്ഷണ പാനീയങ്ങള്‍ ഈച്ച, പ്രാണികള്‍ കടക്കാതെ സൂക്ഷിക്കണം.
. ഭക്ഷണ പാനീയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്.
. പാനീയങ്ങള്‍ തയ്യാറാക്കാന്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഭക്ഷ്യയോഗ്യമായ ഐസ് മാത്രം ഉപയോഗിക്കുക
. ശുചിത്വ മാനദണ്ഡം പാലിക്കുന്നവര്‍ മാത്രം ഭക്ഷണ പാനീയങ്ങള്‍ കൈകാര്യം ചെയ്യുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




