നാട്ടുകൂട്ടം തുപ്പല്‍ നക്കിച്ചു;യുവാവ് ജീവനൊടുക്കി

images (4)ബീഹാര്‍: നാട്ടുകൂട്ടം തുപ്പല്‍ നക്കിച്ചതിനെ തുടര്‍ന്ന് അപമാനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. സമസ്തിപൂര്‍ ജില്ലയിലെ ഗൊരായ് ഗ്രാമത്തിലെ രഞ്ജിത് മഹതോ(40)യാണ് നാട്ടുകാരുടെ ക്രൂതയ്‌ക്കൊടുവില്‍ ജീവനുപേക്ഷിച്ചത്.

ദസ്‌റ ആഘോഷത്തിനിടെ അടുത്ത ഗ്രാമമായ റനിത്തോളയിലെ ഒരു പുരോഹിതനുമായി രഞ്ജിത്ത് കലഹിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് പോലീസ് പറഞ്ഞു. തന്റെ മകളെ പുരോഹിതനായ രാജ്കുമാര്‍ ഝാ പീഡിപ്പിക്കാന്‍ ശ്രമിച്ചത് രഞ്ജിത് ചോദ്യം ചെയ്യുകയായിരുന്നു. ഇത് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പഞ്ചായത്ത് രഞ്ജിത്തിന് 21,000 രൂപ പിഴയിട്ടു. പിഴയില്‍ ഇളവ് ആവശ്യപ്പെട്ടപ്പോഴാണ് തങ്ങളുടെ തുപ്പല്‍ നക്കാന്‍ രഞ്ജിത്തിനോട് ഇവര്‍ നിര്‍ദേശിച്ചത്.

ബലം പ്രയോഗിച്ച് രഞ്ജിത്തിനെ കൊണ്ട് നാട്ടുകൂട്ടം തുപ്പല്‍ നക്കിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തിയ രഞ്ജിത്ത് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top