മഅദനിയുടെ ശസ്ത്രക്രിയക്ക് സുപ്രീംകോടതി അനുമതി നല്‍കി

downloadബംഗളൂരു: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ നേത്ര ശസ്ത്രക്രിയക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. ബംഗളൂരുവിലെ അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ ഭാര്യ സൂഫിയയുടെ സഹായവും മദനിക്ക് അനുവദിച്ചിട്ടുണ്ട്.

മതിയായ ചികിത്സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന മദനിയുടെ വാദം പരിഗണിച്ചാണ് അടിയന്തിര നേത്ര ശസ്ത്രക്രിയക്കുള്ള കോടതി അനുമതി.

മഅദനിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും കോടതി കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ കക്ഷിചേര്‍ക്കണമെന്ന ആവശ്യത്തില്‍ കരളത്തിന് നോട്ടീസ് നല്‍കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ കേരളം മറുപടി നല്‍കണം.

Share news
error: Content is protected !!
Scroll to Top