ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍

ചെന്നൈ:ബസ് യാത്രക്കിടയില്‍ അഞ്ച് പവന്റെ സ്വര്‍ണമാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയിലായി. ഡിഎംകെ വനിതാ വിഭാഗം ജില്ലാ നേതാവും തിരുപ്പത്തൂര്‍ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റുമായ ഭാരതിയാണ് പിടിയിലായത്. പോലീസ് അറസ്റ്റ് ചെയ്ത ഭാരതിയെ റിമാന്‍ഡ് ചെയ്തു.

കാഞ്ചീപുരത്തുനിന്നും വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ബസില്‍ മടങ്ങുകയായിരുന്ന നേര്‍ക്കുണ്ട്രം സ്വദേശി വരലക്ഷ്മിയുടെ അഞ്ച് പവന്‍ വരുന്ന സ്വര്‍ണമാലയാണ് ഭാരതി മോഷ്ടിച്ചത്. ബസ്സിറങ്ങിയ ശേഷമാണ് ബാഗില്‍ സൂക്ഷിച്ച മാല നഷ്ടപ്പെട്ട കാര്യം വരലക്ഷ്മിക്ക് മനസിലായത്. ഉടനെ ഇവര്‍ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പോലീസ് നടത്തി അന്വേഷണത്തില്‍ കോയമ്പോട് ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബാഗില്‍ നിന്നും ഒരു സ്ത്രീ മാല മോഷ്ടിക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാല മോഷ്ടിച്ചത് തിരുപ്പത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഭാരതിയാണെന്ന് വ്യക്തമായത്. ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top