ചെന്നൈയില്‍ റോഡ് റോളര്‍ കയറി ഭിന്നശേഷിക്കാരന്‍ മരിച്ചു

ചെന്നൈ: ശനിയാഴ്ച വൈകുന്നേരം കോയമ്പേടിനടുത്ത് റോഡ് റോളറിനടിയില്‍പ്പെട്ട് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. ഭാസ്‌കര്‍(54) ആണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് വടക്കുമാട വീഥിയിലെ റോഡ് പണി നടന്നിരുന്ന ഡിവിഷന്‍ 127 ലെ അസിസ്റ്റന്റ് എഞ്ചിനീയറെ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ സസ്പെന്‍ഡ് ചെയ്തു.ശനിയാഴ്ച വൈകീട്ടാണ് അപകടം സഭവിച്ചത്.

ചെന്നൈ കോര്‍പ്പറേഷന്‍ കോണ്‍ട്രാക്ടറുടെ ഡ്രൈവര്‍ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന റോഡ് റോളര്‍ അശ്രദ്ധമായി നീക്കാന്‍ ശ്രമിച്ചപ്പോള്‍, നിയന്ത്രണം നഷ്ടപ്പെട്ട് 20 അടി അകലെ നില്‍ക്കുകയായിരുന്ന ഭാസ്‌കറിന്റെ മേല്‍ ഇടിക്കുകയായിരുന്നു. അപരകടത്തില്‍ സാരമായി പരിക്കേറ്റ് ഭാസ്‌കറിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചതായി കോയമ്പേട് പോലീസ് പറഞ്ഞു.

ജോലിക്കിടെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കോര്‍പ്പറേഷന്‍ വകുപ്പുതല നടപടി ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

 

Share news
error: Content is protected !!
Scroll to Top