തിരുവനന്തപുരത്ത് പിതാവ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം:പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. കഴക്കൂട്ടം കാര്യവട്ടം ഉള്ളൂര്‍കോണം സ്വദേശി ഉല്ലാസ്(35) ആണ് കൊല്ലപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യയോട് ഉല്ലാസ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കാര്യം ഉണ്ണികൃഷ്ണന്‍ പറഞ്ഞത് രാവിലെ എട്ടുമണിയോടെയാണ്.

മദ്യലഹരിക്കിടെ ഉണ്ടായ അടിപിടിക്കിടെ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top