മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാനായര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ. ഓസ്‌ട്രേലിയിയലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നവ്യക്ക് പിഴ ചുമത്തിയത്.
വിക്ടോറിയയില്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യാ നായര്‍ ഓസ്‌ട്രേലിയയിലേക്ക് പോയത്. ഈ പരിപാടിക്കിടിയാണ് വിമാനത്താവളത്തില്‍വെച്ചുണ്ടായ ഈ അനുഭവം നവ്യ വ്യക്തമാക്കിയത്. മുല്ലപ്പൂ കൊണ്ടുപോകാന്‍ പാടില്ലെന്ന നിയമം തനിക്ക് അറിയില്ലായിരുന്നുവെന്നും അറിവില്ലായി ഒഴികഴിവല്ലെന്നു നവ്യ പറഞ്ഞു. 1980 ഓസ്‌ട്രേലിയന്‍ ഡോളര്‍(ഏകദേശം ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ആണ് പിഴ ഈടാക്കിയത്.
‘ഇങ്ങോട്ട് വരുന്നതിന് മുമ്പ് എന്റെ അച്ഛനാണ് എനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നത്. അത് രണ്ട് കഷ്ണമാക്കി മുറിച്ചാണ് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷ്ണവും മുടിയില്‍ അണിയാന്‍ അച്ഛന്‍ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്ക് അത് വാടിപ്പോകും. സിങ്കപ്പൂരില്‍ നിന്ന അണിയാനായി രണ്ടാമത്തെ കഷ്ണം ഹാന്‍ഡ് ബാഗില്‍ വെക്കാനും പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാന്‍ അത് എന്റെ ഹാന്‍ഡ് ബാഗില്‍ വെച്ചു’ എന്ന് നവ്യ പറഞ്ഞു.
ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ ഒഴികഴിവല്ല എന്ന് അറിയാം . 15 സെന്റീമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1980 ഡോളര്‍ പിഴയടക്കാനാണ് ആവശ്യപ്പെട്ടത്. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ മനഃപൂര്‍വമായിരുന്നില്ല.28 ദിവസത്തിനകം പിഴയടക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞതെന്നും നവ്യ പറഞ്ഞു.
തിരുവോണ ദിനത്തിലായിരുന്നു നവ്യ ഓസ്‌ട്രേലിയയിലേക്ക് പോയത്. താന്‍ മെല്‍ബണിലേക്ക് പോകുന്ന കാര്യം അറിയിച്ച് താരം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയും പോസ്റ്റും പങ്കുവെക്കുകയും ചെയ്തിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



