
തിരൂര്‍: കനത്ത മഴയില്‍ തിരുന്നാവായ പനമ്പാലം പുഴ നിറഞ്ഞ് സൗത്ത് പല്ലാര്‍, തിരുത്തി, ചെറിയമുണ്ടം, വാണിയന്നൂര്‍, പനമ്പാലം പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ഇവിടങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
മുന്നൂറോളം വീടുകളുള്ള തിരുത്തിയിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു. ഇതോടെ നാട്ടുകാര്‍ പ്രയാസത്തിലായി. കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്.
അടിയന്തര സാഹചര്യം നേരിടാന്‍ യുവാക്കളുടെ കൂട്ടായ്മയായ എയര്‍ ട്യൂബ് രംഗത്തുണ്ട്. ചെറുവഞ്ചികളും സജ്ജമാക്കി. തിരൂര്‍ നഗരസഭയും ചെറിയമുണ്ടവും അതിരിടുന്നതാണ് പനമ്പാലം പുഴ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




