പനമ്പാലം പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു, മീശപ്പടി – കോട്ടിലത്തറ റോഡും പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചും പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Panambalam Bridge opened for traffic, inaugurated by Public Works Minister P.A. Muhammed Riyaz

താനൂര്‍ -തിരൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു തിരൂര്‍ പുഴയ്ക്ക് കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ പനമ്പാലം പാലത്തിന്റെ ഉദ്ഘാടനവും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കായിക-വഖഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.
അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

താനൂര്‍ നിയോജക മണ്ഡലത്തിലെ പൊന്മുണ്ടം പഞ്ചായത്തില്‍ മീശപ്പടി- കോട്ടിലത്തറ റോഡിന്റെയും തിരൂര്‍- പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചിന്റെയും ഉദ്ഘാടനവും മീശപ്പടിയില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി നിര്‍വഹിച്ചു.

sameeksha-malabarinews

കിഫ്ബി ഫണ്ടില്‍ നിന്ന് 13.39 കോടി ചെലവഴിച്ച് നിര്‍മിച്ച പനമ്പാലം പാലത്തിന് 104 മീറ്റര്‍ നീളമുണ്ട്. 26 മീറ്റര്‍ നീളത്തിലുള്ള നാല് സ്പാനുകളിലായാണ് നിര്‍മ്മാണം. പയ്യനങ്ങാടി ഭാഗത്ത് 172 മീറ്ററും പുത്തനത്താണി ഭാഗത്ത് 64 മീറ്ററും നീളമുള്ള അപ്രോച്ച് റോഡുകളുടെയും അനുബന്ധ സംരക്ഷണ ഭിത്തി, ഡ്രൈനേജ്, കലുങ്കുകള്‍, പാലത്തിന്റെ പെയിന്റിംഗ്, റോഡ് ടാറിങ്, സൈന്‍ ബോര്‍ഡ്, ട്രാഫിക് സേഫ്റ്റി പ്രവൃത്തികളും അടങ്ങിയതാണ് നിര്‍മ്മാണം. കെല്‍ട്രോണ്‍ മുഖേന ലൈറ്റുകള്‍ സ്ഥാപിക്കുന്ന 19.98 ലക്ഷം രൂപയുടെ പ്രവൃത്തിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, പത്ത് വാര്‍ഡുകളിലൂടെ കടന്നുപോകുന്നതാണ് മീശപ്പടി- കോട്ടിലത്തറ റോഡ്. ഒന്നര കിലോമീറ്റര്‍ നീളത്തില്‍ എട്ട് മീറ്റര്‍ വീതിയില്‍ അഞ്ചു കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. നാല് മീറ്റര്‍ വീതിയുണ്ടായിരുന്ന ഈ റോഡ് എട്ടു മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കാന്‍ 74 ഭൂവുടമകള്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കിയിട്ടുണ്ട്. തിരൂര്‍ പുഴയ്ക്ക് കുറുകെ കോട്ടിലത്തറ- മനക്കടവ് പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ ബംഗ്ലാം കുന്നില്‍ നിന്നും തിരൂര്‍ക്കുള്ള എളുപ്പ വഴി കൂടിയാവും ഈ പാത.

ഒന്നര കിലോമീറ്റര്‍ നീളത്തില്‍ പൊന്‍മുണ്ടം മുതല്‍ ബംഗ്ലാംകുന്നുവരെയുള്ള ബൈപാസിന്റെ നാലാം റീച്ച് രണ്ടു കോടി ചെലവിലാണ് ബി എം ബി സി ചെയ്ത് നവീകരിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചെന്നോത്ത്, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജിറ കുണ്ടില്‍, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ടി. നാസര്‍, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമ്മര്‍ഹാജി പോക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന്, പൊതുമരാമത്തു വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി എച്ച് അബ്ദുല്‍ ഗഫൂര്‍,
പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ യു. പി.ജയശ്രീ,
പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പഞ്ചായത്ത് പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!