പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു.

മലപ്പുറം:മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. അങ്കമാലിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയായിരുന്നു അദേഹം.

1947 ജൂണ്‍ 15 നാണ് ജനനം. സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് ഹൈദരലി തങ്ങള്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷപദം ഏറ്റെടുത്തത്.25 വര്‍ഷത്തോളമായി മുസ്ലിംലീഗ് മലപ്പുറം പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top