Section

malabari-logo-mobile

പാന്‍ ഇന്ത്യന്‍ ചിത്രം ‘ഡിറ്റക്ടീവ് തീക്ഷണ’ മലയാളത്തില്‍ റിലീസിനൊരുങ്ങുന്നു

HIGHLIGHTS : Pan Indian film 'Detective Theekshana' is all set to release in Malayalam

90 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ നിറ സാന്നിധ്യമായ പ്രിയങ്ക ഉപേന്ദ്ര ഒരിടവേളക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്നു. താരത്തിന്റെ
ഡിറ്റക്ടീവ് തീക്ഷണ’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രം മലയാളത്തിലും റിലീസിന് ഒരുങ്ങുകയാണ്. പോപ്പുലര്‍ സ്റ്റാര്‍ ഹീറോയും സംവിധായകനുമായ ഉപേന്ദ്രയെ വിവാഹം കഴിച്ച് പ്രിയങ്ക ഉപേന്ദ്ര ആയതിന് ശേഷം സെലക്ടീവ് ആയി കുറച്ചു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച താരത്തിന്റെ ശക്തമായ തിരിച്ചു വരവാണ് ഡിറ്റക്ടീവ് തീക്ഷണ.

സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ചിത്രമാണ് ‘ഡിറ്റക്ടീവ് തീക്ഷണ’. പുരുഷ നായകന്മാരെ കണ്ടിരുന്ന പെണ്‍കുട്ടികള്‍ക്ക് ‘ഡിറ്റക്ടീവ് തീക്ഷണ’യില്‍ വനിതാ സൂപ്പര്‍ ഹീറോകള്‍ പുതിയൊരനുഭവമായിരിക്കും. സ്ത്രീകള്‍ക്ക് ശക്തരും ബുദ്ധിശക്തിയും ധൈര്യശാലികളുമാകാമെന്നും പുരുഷന്മാരെപ്പോലെ കുറ്റകൃത്യങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും തെളിയിക്കുന്ന ചിത്രമാണ് ‘ഡിറ്റക്ടീവ് തീക്ഷണ’.

sameeksha-malabarinews

ചിത്രം ചില വൈകാരിക രംഗങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. ഒരു സ്റ്റിക്ക് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആണ് ‘ഡിറ്റക്ടീവ് തീക്ഷണ’. പ്രേക്ഷകരെ ഒരേസമയം കൗതുകപ്പെടുത്തുകയും രസകരവുമാക്കുകയും ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ത്രിവിക്രം രഘുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ഉപേന്ദ്രയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ 50 മത് ചിത്രമാണിത്. ഗുത്ത മുനി പ്രസന്നയും ജി. മുനി വെങ്കട്ട് ചരണും (ഇവന്റ് ലിങ്ക്‌സ്, ബാംഗ്ലൂര്‍) ചിറ്റൂര്‍ (ആന്ധ്രപ്രദേശ്) പൊലക്കാല സ്വദേശിയും പുരുഷോത്തം ബി (എസ്ഡിസി) എന്നിവരും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

പ്രിയങ്കയെ കൂടാതെ ചിത്രത്തില്‍ നിരവധി പ്രധാന കഥാപാത്രങ്ങളുണ്ട്. ഇതൊരു കഥാധിഷ്ഠിത സിനിമയാണ്. ശ്രദ്ധേയമായ ദൃശ്യങ്ങളും വിനോദവും ഉള്ള ഒരു പുത്തന്‍ ചിത്രമായിരിക്കും ‘ഡിറ്റക്ടീവ് തീക്ഷണ’ എന്ന് പ്രിയങ്ക പ്രതികരിച്ചു. ചിത്രത്തിലെ സംഗീതവും ബിജിഎമ്മും മികച്ചതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ‘ഡിറ്റക്ടീവ് തീക്ഷണ’ ഇന്നത്തെ കാലഘട്ടത്തില്‍ പ്രസക്തമായ വിഷയം തന്നെയാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. തീര്‍ച്ചയായും ഇത് പ്രേക്ഷകര്‍ക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുക. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിലും ‘ഡിറ്റക്ടീവ് തീക്ഷണ’ പ്രേക്ഷകരിലേക്കെത്തും.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!