തൃശൂര്‍: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ എടക്കഴിയൂര്‍ പഞ്ചവടിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചാലിയം സ്വദേശി കോട്ടക്കണ്ടി മുസ്തഫ(43) ആണ് മരിച്ചത്. കല്ലുമ്മക്കായ പറിക്കാന്‍ പോവുകയായിരുന്ന ചാലിയം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം. റോഡ് മുറിച്ചു കടന്ന കാല്‍നടയാത്രക്കാരനെ രക്ഷപ്പെടുത്തുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു വെന്നാണ് വിവരം.
ചാലിയം സ്വദേശി കൊട്ടക്കണ്ടി അബൂബക്കര്‍(45), കാല്‍നടയാത്രക്കാരനായ തമിഴ്‌നാട് സ്വദേശി ചന്ദ്രഹാസന്‍(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കടുക്ക തൊഴിലാളിയാണ് മരിച്ച മുസ്തഫ. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



