മാലിന്യ സംസ്‌ക്കരണത്തിന് മറ്റ് വഴികളില്ല;പാലോട് ഐഎംഎ പ്ലാന്റുമായി മുന്നോട്ട് പോകും;ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രി മാലിന്യ സംസ്‌ക്കരണത്തിന് മറ്റ് വഴികളില്ലാത്തതിനാല്‍ പാലോട് ഐഎംഎയുടെ ആശുപത്രി മാലിന്യപ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്ലാന്റിന് നേരത്തെ അനുമതി നല്‍കിയതാണ്. വനംമന്ത്രി കൂടി പങ്കെടുത്ത യോഗത്തിലാണ് പ്ലാന്റിന് അനുമതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്. പരിസ്ഥിതി ലോല പ്രദേശത്തിനടുത്ത് പ്ലാന്റിന് അനുമതി നല്‍കരുതെന്നാണ് വനംവകുപ്പിന്റെ നിലപാട്. പരിസ്ഥതി സംഘടനകളും എതിര്‍പ്പുമായി രംഗത്തുണ്ട്.

അതെസമയം പ്ലാന്റ് സ്ഥാപിക്കുന്ന പാലോട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തുകയും പ്രദേശവാസികളുമായും പരിസ്ഥിതി സംഘടനകളുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷമായിരിക്കും പ്ലാന്റിന്റെ കാര്യത്തില്‍ അന്തിമ അനുമതി ഉണ്ടാവുകയൊള്ളുവെന്ന് കളക്ടര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top