കാനഡിയില്‍ പഠിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: ക്രിസ്തുമസ് അവധിക്കായി നാട്ടിലെത്തിയ കാഞ്ഞങ്ങട് സ്വദേശിയായ യുവാവ് മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മംവയലിലെ മാനുവല്‍ കാപ്പന്റെ മകന്‍ തോമസ് എം കാപ്പ(20)നാണ് കാറപകടത്തില്‍ മരിച്ചത്.

കാനഡയില്‍ ഉപരിപഠനം നടത്തുന്ന തോമസ് ബന്ധുവിന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കാനഡയില്‍ നിന്ന് എത്തിയവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ട് വിട്ട് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

തോമസ് സഞ്ചരിച്ച് കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അമ്മ;സില്‍വിയ. സഹോദരി: തെരേസ (മാവുങ്കാല്‍ ക്രൈസ്റ്റ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി).

Share news
error: Content is protected !!
Scroll to Top