പാലിയേറ്റീവ് ദിനാചരണം: വീൽചെയർ നൽകി വിദ്യാർത്ഥികൾ

HIGHLIGHTS : Palliative Care Day: Students donate wheelchairs

പരപ്പനങ്ങാടി: എസ് എൻ എം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂനിറ്റിൻ്റെ നേതൃത്യത്തിൽ രോഗികൾക്കാവശ്യമായ വീൽചെയർ വിതരണം ചെയ്തു. പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വളണ്ടിയർമാർ സമാഹരിച്ച തുകയുപയോഗിച്ചാണ് വീൽചെയർ വാങ്ങിയത്.

വിതരണോൽഘാടനം പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഖൈറുന്നീസ താഹിർ ഉദ്ഘാടനം ചെയ്തു.
പി.ടി എ പ്രസിഡൻ്റ് ലത്തീഫ് തെക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.
മാരകരോഗങ്ങൾ സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുമ്പോൾ ആരോഗ്യ രംഗത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് വീൽചെയർ വിതരണോൽഘാടന സംഗമം അഭിപ്രായപ്പെട്ടു.

sameeksha-malabarinews

പ്രിൻസിപ്പാൾ ജാസ്മിൻ എ സ്വാഗതവും എൻ എസ് എസ് ലീഡർ ഫാത്തിമ ഫെബിൻ നന്ദിയും പറഞ്ഞു. പാലിയേറ്റീവ് രംഗത്ത് നിസ്തുലമായ സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന അഭയം പാലിയേറ്റീവ് , ഐഎംബി പരപ്പനങ്ങാടി , വള്ളിക്കുന്ന് പാലിയേറ്റീവ് , സ്കൂൾ ഐ ഇ ഡി റിസോഴ്സ് റൂം എന്നിവർക്കാണ് വീൽ ചെയർ വിതരണം ചെയ്തത്.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനയൻ പാറോൽ, പി അബ്ദുൽ ലത്തീഫ് മദനി , പി.സുബൈർ, വിശ്വനാഥൻ കെ , സുരേന്ദ്രൻ കാരിയിൽ , പി.എം സ്മിത, അൻവർ പി ഒ , കെ മുജീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!