HIGHLIGHTS : 'The problem is when spirituality is linked to religion' Benjamin
കോഴിക്കോട്: ആധുനിക ഗ്രീക്ക് സാഹിത്യകാരന്‍ നികോസ് കസാന്‍ദസാകീസിനെയും അദ്ദേഹത്തിന്റെ ജന്മഭൂമിയായ ഗ്രീസ് സന്ദര്‍ശിച്ചപ്പോഴുണ്ടായ രസകരവും വ്യത്യസ്തവുമായ അനുഭവങ്ങളെയും ചര്‍ച്ച ചെയ്ത കെ എല്‍ എഫ് വേദിയില്‍ പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിനും നോവലിസ്റ്റ് ഇ സന്തോഷ് കുമാറും .
കസാന്‍ദസാകീസിന് ഒരു വിശുദ്ധനായിത്തീരുവാനായിരുന്നു ആഗ്രഹം. യുദ്ധകാലമായതിനാല്‍ സ്വന്തം പിതാവിനാല്‍ അതിതീവ്രമായി അദ്ദേഹം എതിര്‍ക്കപ്പെട്ടുവെന്നും മൗണ്ട് ആല്‍ത്തോസ് എന്ന മഠത്തില്‍ നിന്നുമുണ്ടായ തിരിച്ചറിവിനാല്‍ വൈദികനാവുന്നതിനേക്കാള്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിലൂടെയും ആത്മീയതയിലേക്കെത്തിച്ചേരാന്‍ കഴിയുമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി എന്നും ബെന്യാമിന്‍ പറഞ്ഞു. ആളുകള്‍ പലപ്പോഴും ആത്മീയതയെ മതവുമായി മാത്രം ബന്ധിപ്പിക്കുന്നുവെന്നും പലരും അവരുടേതായ മറ്റു പാതയിലൂടെയും ആത്മീയതയിലേക്കെത്തുന്നു എന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ മാത്രമല്ല ഗ്രീസിലെ മൗണ്ട് അല്‍ത്തോസ് പോലെയുള്ള മഠങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കുള്ള വിലക്കിനെക്കുറിച്ചും ബെന്യാമിന്‍ ഓര്‍മിപ്പിച്ചു.
ഗ്രീസിലെ വലതുപക്ഷ പ്രസ്ഥാനങ്ങളുടെ കുതിച്ചുവരവ് എങ്ങനെ അഭയാര്‍ഥി സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ഇ സന്തോഷ് കുമാറിന്റെ വീക്ഷണം ഗ്രീസിന്റെ ചരിത്രമുറങ്ങിക്കിടക്കുന്ന മ്യൂസിയങ്ങളുടെയും ചിത്രകലയുടെയും മറ്റും പ്രാധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.
കെ എല്‍ ഫിന്റെ ഒന്നാം ദിനത്തില്‍ ഗൗരവതരമായ ചര്‍ച്ചയാണ് ഈ വേദിയില്‍ ഉണ്ടായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു