അന്ത്യോദയക്ക് ആലുവയില്‍ സ്റ്റോപ്പ്, തൂത്തുക്കുടി വരെ നീട്ടി പാലരുവി എക്‌സ്പ്രസ്

HIGHLIGHTS : Palaruvi Express extended to Tuticorin with stop at Aluva for Antyodayak

പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടി വരെ നീട്ടുന്നതിന്റെയും അന്ത്യോദയ എക്‌സ്പ്രസിന് (ഹൗറ-എറണാകുളം) ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചതിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. വൈകിട്ട് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയാണ് കേന്ദ്രമന്ത്രി ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്.

പാലക്കാട്-തിരുനെല്‍വേലി റൂട്ടിലോടുന്ന പാലരുവി എക്‌സ്പ്രസാണ് തിരുനെല്‍വേലിയില്‍ നിന്ന് 60 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന തൂത്തുക്കുടിയിലേക്ക് നീട്ടിയിരിക്കുന്നത്. ജനങ്ങളുടെ ഏറെ നാളായുള്ള ആവശ്യപ്രകാരമായിരുന്നു നടപടി.

sameeksha-malabarinews

വൈകിട്ട് 4.05ന് പാലക്കാട് നിന്ന് പുറപ്പെടുന്ന പാലരുവി എക്‌സ്പ്രസ് പിറ്റേന്ന് രാവിലെയാണ് തൂത്തുക്കുടിയില്‍ എത്തുക. രാവിലെ 4.35ന് തിരുനെല്‍വേലിയിലും 6.40ന് തൂത്തുക്കുടിയിലുമെത്തും. ഇതുകൂടാതെ പാലരുവി എക്‌സ്പ്രസിന് 4 അധിക കോച്ചുകളും അനുവദിച്ചിരുന്നു. മൂന്ന് ജനറലും ഒരു സ്ലീപ്പറുമാണ് അനുവദിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!