പാലാരിവട്ടം പാലം പൊളിക്കേണ്ടി വരുമോ? ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്ധസമിതി പരിശോധിക്കും

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി സര്‍ക്കാര്‍. ഇതിനായി ഡോ.ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധന നടത്തും. വ്യാഴാഴ്ച മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

്അറ്റകുറ്റപണി പൂര്‍ത്തിയാക്കിയിട്ടും പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സാധിക്കാത്ത സാഹര്യത്തിലാണ് സര്‍ക്കാര്‍ ഇ. ശ്രീധരന്റെ ഉപദേശം തേടിയിരിക്കുന്നത്. വിദഗ്ധ സംഘത്തില്‍ ഐഐടി വിദഗ്ധന്‍ അളകസുന്ദരമൂര്‍ത്തിയും ഉണ്ടാകും.

കഴിഞ്ഞ ദിവസം ബലക്ഷയം സംഭവിച്ച പാലാരിവട്ടം പാലം പൊളിച്ചുനീക്കണമെന്ന് ശ്രീധരന്‍ ആവിശ്യപ്പെട്ടിരുന്നു. പാലംനിര്‍മ്മാണത്തില്‍ വന്‍ ്ക്രമക്കേട് കണ്ടത്തിയതോടെ വിജിലന്‍സ് സംഘവും പാലം പൊളിച്ചുനീക്ക്ി പുതിയത് പണിയണമെന്നാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Related Articles