ചെന്നൈ: എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനി സ്വാമിയെ പ്രഖ്യാപിച്ചു. ഒ പനീര്‍ ശെല്‍വം ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിക്കണമെന്നായിരുന്നു പനീര്‍ സെല്‍വത്തിന്റെ ആവശ്യം
2017 ല്‍ ഇപിഎസ്ഒപിഎസ് പക്ഷങ്ങള്‍ ലയിച്ചപ്പോള്‍ ഒപിഎസ് ക്യാമ്പ് മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റിയറിംഗ് കമ്മിറ്റിയുടെ രൂപീകരണം.
പനീര്‍ സെല്‍വത്തിന് മുഖ്യമന്ത്രി സ്ഥാനം താത്പര്യമുണ്ടായിരുന്നെങ്കിലും നിലവില്‍ സ്റ്റയറിംഗ് കമ്മിറ്റിയുടെ നിയന്ത്രണം ലഭിച്ചതോടെ തൃപ്തി അറിയിച്ചിട്ടുണ്ട്.




