നടന്‍ ടൊവിനോ തോമസിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. ആന്തരിക രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റില്‍വെച്ചാണ്രിക്കേറ്റത്.
സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഇന്ന് കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




