പാലക്കാട്ട് കാണാതായ ഇരട്ട സഹോദരികളേയും സഹപാഠികളേയും തമിഴ്‌നാട്ടില്‍ കണ്ടെത്തി

പാലക്കാട്:  അഞ്ചു ദിവസം മുമ്പ് ആലത്തൂര്‍ നിന്നും
കാണാതായ 14 വയസ്സുള്ള ഇരട്ട സഹോദരിമാരേയും ഇവരുടെ സഹപാഠികളായ രണ്ട് ആണ്‍കുട്ടികളേയും കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് എല്ലാവരും. പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായതോടെ പോലീസ് തിരച്ചില്‍ തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നു.

ആലത്തൂര്‍ ഡിവൈഎസ്പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
ത്രീഫയര്‍ ഗെയിം കളിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാണ് നാടുവിട്ടതെന്നാണ് സൂചന.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top