‘പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് കോര്‍പ്പറേറ്റ് കമ്പനി പോലെ’ ഗുരുതര ആരോപണമുയര്‍ത്തി എസ്ഡിപിഐ ദേശീയ സക്രട്ടറി തസ്ലീം റഹ്‌മാനി പാര്‍ട്ടി വിട്ടു

file photo

ദില്ലി എസ്ഡിപിഐ ദേശീയ സെക്രട്ടറി തസ്ലീം റഹ്‌മാന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമടക്കമുള്ള സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ചു.

തന്റെ ഫേസ് ബുക്ക് വാളിലൂടെയാണ് ഇക്കാര്യം അറിയച്ചത്. കൂടാതെ ദേശീയ പ്രസിഡന്റിനയച്ച കത്തും പുറത്തവിട്ടിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടി എന്നതിനേക്കാള്‍ കോര്‍പ്പറേറ്റ് കമ്പനി എന്ന രീതിയിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് തസ്ലീം റഹ്‌മാനി കത്തില്‍ പറയുന്നു.

കഴിഞ്ഞ തവണ തസ്ലീം റഹ്‌മാനി മലപ്പുറം പാര്‍ലിമെന്ററി മണ്ഡലത്തില്‍ നിന്നും എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top