Section

malabari-logo-mobile

പക്കാവട

HIGHLIGHTS : pakkavada

ആവശ്യമായ സാധനങ്ങള്‍:-

കടല മാവ് – ഒരു കപ്പ്

sameeksha-malabarinews

അരിപ്പൊടി – ഒരു കപ്പ്

ഉഴുന്ന് വറുത്തു പൊടിച്ചത് – അര കപ്പ്

വറ്റല്‍മുളക് – 10
കായംപൊടി – ഒരു ചെറിയ സ്പൂണ്‍
ജീരകം – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്

നെയ്യ് – ഒരു വലിയ സ്പൂണ്‍

വെള്ളം – രണ്ടരക്കപ്പ്

എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം ;-

വറ്റല്‍മുളക്, കായംപൊടി, ജീരകം, ഉപ്പ് എന്നീ ചേരുവകള്‍ മയത്തില്‍ അരയ്ക്കുക. കടല മാവ, അരിപ്പൊടി, ഉഴുന്ന് വറുത്തു പൊടിച്ചത എന്നിവ യോജിപ്പിച്ച് കുറേശ്ശെ വനസ്പതി ചേര്‍ത്ത് പുട്ടിന്റെ പൊടി നനയ്ക്കും പോലെ നനയ്ക്കണം. രണ്ടരക്കപ്പു വെള്ളം തിളപ്പിച്ച് അതില്‍ അരച്ച മസാല ചേര്‍ക്കുക. ഇത് ഒന്ന് അരിച്ച ശേഷം തയ്യാറാക്കി വെച്ച മാവില്‍ ചേര്‍ത്തിളക്കുക.

ചൂടാറിയ ശേഷം കൈ കൊണ്ടു നല്ല മയത്തില്‍ കുഴയ്ക്കണം. ആവശ്യമെങ്കില്‍ അല്പം ചൂടുവെള്ളം കൂടി ചേര്‍ക്കാം. ഇത് ഉരുട്ടി പക്കാവടയുടെ ചില്ലിട്ട സേവനാഴിയിലാക്കി ചൂടായ എണ്ണയിലേക്കു പിഴിയുക. കരുകരുപ്പോടെ വറുത്തു കോരാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!