Section

malabari-logo-mobile

ഇന്ത്യ തിരിച്ചടിച്ചാല്‍ പാകിസ്ഥാന് താങ്ങാന്‍ കഴിയില്ല; അരുണ്‍ജെയ്റ്റ്‌ലി

HIGHLIGHTS : ദില്ലി: പാക് സൈന്യം തുടര്‍ച്ചയായി അതിര്‍ത്തിയില്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിന് ശക്തമായ താക്കീതുമായി പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്ര...

Untitled-1 copyദില്ലി: പാക് സൈന്യം തുടര്‍ച്ചയായി അതിര്‍ത്തിയില്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിന് ശക്തമായ താക്കീതുമായി പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രകോപനം അവസാനിപ്പിക്കാമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ പ്രതികരണം പാകിസ്ഥാന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ജനങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. എന്നാല്‍ പാക് സൈന്യമാണ് തുടര്‍ച്ചയായി കരാര്‍ ലംഘനം നടത്തുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിവരുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് ജെയ്റ്റ്‌ലിയുടെ ഈ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി ചര്‍ച്ച നടത്തിയിരുന്നു. ഉചിതമായി നടപടിയെടുക്കാന്‍ പ്രധനമന്ത്രി സേനക്ക് അനുമതി നല്‍കിയതായും സൂചനയുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!