HIGHLIGHTS : A paint shop caught fire in Venniyur again
തിരൂരങ്ങാടി: വെന്നിയൂരില്‍ ഇന്നലെ പകല്‍ സമയത്ത് തീപിടിച്ച പെയ്ന്റ് കടയില്‍ വീണ്ടും തീ പടര്‍ന്നു. ഇന്നലെ രാത്രിയോടുകൂടി വീണ്ടും തീ പടരുകയായിരുന്നു, രാത്രി 10 മണിയോടെയാണ് വീണ്ടും തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. താനൂരില്‍ നിന്നും മലപ്പുറത്ത് നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി പുലര്‍ച്ചെ 3 30 ഓടെ തീപൂര്‍ണ്ണമായും അണക്കുകയായിരുന്നു.
ക്രൈന്‍ ഉപയോഗിച്ച് ഇരുമ്പ് സീറ്റുകള്‍ പൊക്കിയും ജെ സി ബി ഉപയോഗിച്ച് സാധനങ്ങള്‍ മാറ്റിയുമാണ് തീ അണച്ചത്. തീ അണക്കുന്നതിനിടയില്‍ ഇടയ്ക്കിടെ ഉള്ളില്‍ നിന്നും സാധനങ്ങള്‍ കത്തി പൊട്ടിത്തെറിച്ചു.

ഇന്നലെ പകല്‍ 11.30 ഓടെയായിരുന്നു എ.ബി.സി പെയിന്റ് കടയില്‍ തീപിടുത്തമുണ്ടായത്. ഏറ്റവും താഴത്തെ നിലയിലും മുകളിലുമായി തീ പടര്‍ന്നു പിടിച്ചതോടെ മുകളിലത്തെ നിലയില്‍ താമസക്കാരായുള്ള അന്യസംസ്ഥാന തൊഴിലാളികളായ നാല് പേര്‍ക്ക് താഴേക്ക് ചാടിയപ്പോള്‍ പരിക്കേറ്റു. ആസാം സ്വദേശികളായ നാലുപേര്‍ക്കാണ് പരിക്കേറ്റത്. അന്‍വര്‍ ഹുസൈന്‍ (24), നിസാനുല്‍ റഹ്‌മാന്‍ (18), അസാബുല്‍ (18), ഷമീം (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് തീ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ഇവര്‍ ഏറ്റവും മുകളിലേക്ക് ഓടി കയറുകയായിരുന്നു. പിന്നീട് തീ പടര്‍ന്നു പിടിച്ചതോടെ ഇവര്‍ക്ക് താഴെക്കിറങ്ങാന്‍ സാധിച്ചില്ല. നാട്ടുകാര്‍ക്ക് അടുത്തേക്കും അടുക്കാന്‍ സാധിക്കാത്ത രീതിയില്‍ തീ ആളിപ്പടരുകയായിരുന്നു. മുകളില്‍ നിന്ന് ഇവരോട് താഴേക്ക് ചാടാന്‍ ആവശ്യപ്പെട്ടത് പ്രകാരം ഇവര്‍ താഴേക്ക് ചാടുകയായിരുന്നു. ഉടനെ ഇവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു