HIGHLIGHTS : Huge fire in Kottayam cocoa latex factory
കോട്ടയം :കോട്ടയം മൂന്നിലവില്‍ സ്വകാര്യ മെത്ത നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം. കൊക്കോ ലാറ്റക്‌സ് എന്ന മെത്ത നിര്‍മ്മാണ ഫാക്ടറിയിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ദീപാവലി ആഘോഷം തീപിടുത്തത്തില്‍ കലാശിച്ചത്. ഫാക്ടറി ഏതാണ്ട് പൂര്‍ണമായി കത്തി നശിച്ചു.
രാത്രി 7.45 ന് ആണ് തീപിടുത്തം ആരംഭിച്ചത്. ഫാക്ടറിയിലേക്കുള്ള പ്രധാന പാതയിലെ പാലം തകരാറിലായതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തേക്ക് എത്താനും ഏറെ ബുദ്ധിമുട്ടി. തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.


പാലായില്‍ നിന്നും ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാഞ്ഞിരപ്പള്ളി പാല എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തേക്ക് എത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു