HIGHLIGHTS : Padma Shri Milena Salvini passes away

1975 ല്‍ മിലേനയും ജീവിതപങ്കാളിയായ റോജര്‍ ഫിലിപ്പ്സിയും ചേര്‍ന്ന് പാരീസില്‍ ‘മണ്ഡപ സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ ഡാന്‍സസ് ‘ എന്ന വിദ്യാലയം സ്ഥാപിച്ച് കഥകളി തുടങ്ങിയ ശാസ്ത്രീയ കലകള്‍ പഠിപ്പിക്കുന്നതിന് നേതൃത്വം നല്‍കി വന്നു. ഈ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 1980 ലും 1999 ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടി കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി.
2001 ല്‍ കൂടിയാട്ടത്തിന് യുനെസ്‌കോയുടെ അംഗീകാരം നേടിക്കൊടുക്കുന്നതില്‍ മിലേനയുടെ കലാപ്രവര്‍ത്തനങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. കഥകളിക്ക് നല്കിയ സംഭാവനകളെ പുരസ്‌ക്കരിച്ച് മിലേന സാല്‍വിനിയെ 2019 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.

മിലേനയുടെ വേര്‍പാടില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണനും ഭരണസമിതിയംഗങ്ങളും അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും അനുശോചിച്ചു