ജെ സി ഐ മഞ്ചേരി റിപ്പബ്ലിക് ദിനം ആഘോഷിച്ചത് രക്തദാനത്തിലൂടെയും ശ്വാസദാനത്തിലൂടെയും. മഞ്ചേരി പാലിയേറ്റീവ് ക്ലിനിക്കിലേക്ക് രണ്ട് ഓക്‌സിജന്‍ സിലിണ്ടറുകളും രണ്ട് നെബുലൈസറുകളും, ഒപ്പം അംഗങ്ങളില്‍ നിന്ന് ശേഖരിച്ച പണവും കൈമാറി. രക്തബാങ്കിലേക്ക് അംഗങ്ങള്‍ രക്തം നല്‍കുകയും ചെയ്തു. മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ ബീന ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ ഷൈമ പ്രസംഗിച്ചു. ഷബീര്‍ മുള്ളമ്പാറ അദ്ധ്യക്ഷത വഹിച്ചു.
രമ്യ അജിത്ത്, വാഹിദ്, ഡോ താഹിര്‍, ഷഹീര്‍, അജിത്ത്, ഇസ്മായില്‍, നസീഫ്, മന്‍സൂര്‍, സ്വാലിഹ് മഞ്ചേരി, സാബിത്, മൊയ്ദീന്‍ പങ്കെടുത്തു




