ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; രണ്ട് ബിഎംഎസ് പ്രവര്‍ത്തകര്‍ കസ്റ്റഡില്‍

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഎം പ്രാദേശിക നേതാവ് സന്തോഷിനെയാണ് ഒരു സംഘം വെട്ടിയത്. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗമാണ് സന്തോഷ്. പരിക്കേറ്റ സന്തോഷിനെ എറണാകുളതെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിനു പിന്നില്‍ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു. ബിഎംഎസ് പ്രവര്‍ത്തകരായ കുരുവി സുരേഷ്, ഷണ്മുഖന്‍ എന്നിവരെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

 

Share news
error: Content is protected !!
Scroll to Top