മലപ്പുറത്ത് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം കരുളായി മാഞ്ചീരിയില്‍ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്ക്ക കോളനിയിലെ കരിമ്പുഴ മാതനാണ് മരിച്ചത്. 70 വയസായിരുന്നു.

2002 ല്‍ രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ദില്ലിയിലെത്തി റിപബ്ലിക് പരേഡ് നേരിട്ട് കണ്ടിട്ടുള്ള ആളാണ് മാതന്‍. ഭാര്യ കരിക്കക്കൊപ്പമാണ് മാതന്‍ ദില്ലിയിലെത്തി പരേഡ് കണ്ടത്.

മാഞ്ചീരിയിലെ കേന്ദ്രത്തിലേക്ക് റേഷന്‍ വാങ്ങാന്‍ വരുന്നതിനിയിലാണ് മാതന്‍ കാട്ടാനയുടെ മുന്നില്‍പെട്ടത്. മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാല്‍ സ്ഥലത്തേക്ക് ബന്ധുക്കള്‍ക്കോ
വനം, പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ എത്താന്‍ കഴിഞ്ഞിട്ടില്ല. രാവിലെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തുമെന്ന് പൊലീസ് അറിയിച്ചു. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top