പത്മശ്രീ കെ വി റാബിയയെ കെ എന്‍ എം മര്‍ക്കസുദ്ദഅവ വനിതാ വിഭാഗമായ എം ജി എം സംസ്ഥാന കമ്മിറ്റി ആദരിച്ചു

തിരൂരങ്ങാടി: പത്മശ്രീ കെ വി റാബിയയെ കെ എന്‍ എം മര്‍ക്കസുദ്ദഅവ വനിതാ വിഭാഗമായ എം ജി എം സംസ്ഥാന കമ്മിറ്റി ആദരിച്ചു.

ശാരീരിക വൈകല്യം സാമൂഹ്യ സേവനങ്ങള്‍ക്കും പൊതു പ്രവര്‍ത്തനങ്ങള്‍ക്കും ഒരിക്കലും തടസ്സമായിട്ടില്ലെന്നും ആത്മവിശ്വാസവും ഇച്ഛാശക്തിയും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ ലക്ഷ്യം എളുപ്പമാണെന്നും റാബിയ പറഞ്ഞു.

എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി ആയിഷ ഉപഹാരം സമര്‍പ്പിച്ചു. സംസ്ഥാന ട്രഷറര്‍ റുഖ്‌സാന വാഴക്കാട്, ജുവൈരിയ്യ ടീച്ചര്‍, ബുഷ്റ നജാത്തിയ, സനിയ്യ ടീച്ചര്‍, റസിയാബി ടീച്ചര്‍, ഹസ്നത്ത് പരപ്പനങ്ങാടി പ്രസംഗിച്ചു.

 

Share news
error: Content is protected !!
Scroll to Top