Section

malabari-logo-mobile

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

HIGHLIGHTS : Another infant death in Attappadi

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. വെള്ളക്കുളം ഊരില്‍ വീരക്കല്‍മേട്ടില്‍ മുരുകന്‍ പാപ്പാ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള പെണ്‍കുഞ്ഞ് ഭുവനേശ്വരിയാണ് മരിച്ചത്.

ഉച്ചയോടെ കുഞ്ഞ് അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

sameeksha-malabarinews

ഈ വര്‍ഷം ഇത് രണ്ടാമത്തെ മരണമാണ് അട്ടപ്പാടിയില്‍ സംഭവിക്കുന്നത്. ജനുവരി പത്തിന് പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി – കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!