വിവാഹദിവസം കുളിക്കാന്‍ കയറിയ വധു തൂങ്ങി മരിച്ചനിലയില്‍

കോഴിക്കോട്: വിവാഹദിവസം രാവിലെ കുളിക്കാന്‍ കയറിയ വധു തൂങ്ങി മരിച്ചനിലയില്‍. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ഇന്നലെ നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരന്നു.

വധുഗൃഹത്തിലായിരുന്നു വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപം ഉള്‍പ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോള്‍ കുളിച്ചുവരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ശുചിമുറിയിലെ ചില്ല് പൊട്ടിച്ച് നോക്കിയെങ്കിലും ഒന്നും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കിടപ്പുമുറിയുടെ ജനല്‍ചില്ല് തകര്‍ത്തു നോക്കിയപ്പോഴആണ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആത്മഹച്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ആസ്വഭാവിക മരണത്തിനു ചേവായൂര്‍ പോലീസ് കേസെടുത്തു.
അമ്മ: സുനില, സഹോദരന്‍: ആകാശ്‌

Share news
error: Content is protected !!
Scroll to Top