Section

malabari-logo-mobile

പച്ചമുളക് പായസം;രുചിയുടെ കാര്യത്തില്‍ വെറെ ലെവലാണ്…

HIGHLIGHTS : pachamulak payasam recipe

പച്ചമുളക് പായസം വളെ രുചികരവും അസാധാരണവുമായ വിഭവമാണ്. പച്ചമുളകിന്റെ എരിവും പാലിന്റെ മധുരവും സംയോജിപ്പിച്ച് രുചിയുടെ മറ്റൊരനുഭവം നല്‍കുന്ന ഒന്നാണ് പച്ചമുളക് പായസം

പച്ചമുളക് പായസം തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍:

sameeksha-malabarinews

നല്ല എരിവുള്ള പച്ചമുളക്-7 എണ്ണം
ലിറ്റര്‍ പാല്‍-1 ലിറ്റര്‍
പഞ്ചസാര-അരക്കപ്പ്
ചവ്വരി-കാല്‍ കപ്പ്
ഏലക്കാപ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
അണ്ടിപ്പരിപ്പ്, കിസ്മിസ്- ആവശ്യത്തിന്
നെയ്യ്-2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

പച്ചമുളക് കുരുകളഞ്ഞ് കുറച്ച് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
ചൂടാറിയ ശേഷം പച്ചമുളകും പഞ്ചസാരയും മിക്‌സിയില്‍ അരച്ചെടുക്കുക.
ചവ്വരി കഴുകി 5 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.
പാലും ചവ്വരിയും ഒരു ടേബിള്‍ സ്പൂണ്‍ നെയ്യും അരച്ചു വച്ചിരിക്കുന്ന പച്ചമുളകും തിളപ്പിക്കാന്‍ വയ്ക്കുക.
ചവ്വരി മുക്കാല്‍ വേവാകുമ്പോള്‍ പഞ്ചസാര, ഉപ്പ്, ഏലക്കാപ്പൊടി എന്നിവ ചേര്‍ക്കുക.
പായസം കുറുകി വരുമ്പോള്‍ നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേര്‍ക്കുക.
15 മിനിറ്റ് ഒന്ന് സെറ്റാവാന്‍ വെച്ച ശേഷം പായസം വിളമ്പാം.

പച്ചമുളക് പായസം തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

പച്ചമുളക് വളരെ എരിവുള്ളതാണെങ്കില്‍ പഞ്ചസാരയുടെ അളവ് കൂട്ടാം.
പായസം കുറുകി വരുമ്പോള്‍ നിരന്തരം ഇളക്കണം.
അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുക്കുമ്പോള്‍ കരിയാതിരിക്കാന്‍ ശ്രദ്ധിക്കുക.
പച്ചമുളക് പായസം ഒരു പുതിയ രുചിയുടെ അനുഭവം നല്‍കുന്ന ഒരു വിഭവമാണ്. ഇതുവരെ നിങ്ങള്‍ പച്ചമുളക് പായസം ഉണ്ടാക്കിയിട്ടില്ലെങ്കില്‍ ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!