പരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍
പരപ്പനങ്ങാടി ടൗണ്‍ ജിഎംഎല്‍പി സ്‌ക്കൂളില്‍ വെച്ച് നടന്ന തിരൂരങ്ങാടി താലൂക്കിലെ വായശാലകളിലെ ബാലവേദി കുട്ടികള്‍ക്കായുള്ള യു പി, ഹൈസ്‌ക്കൂള്‍ വിഭാഗം ബാലോത്സവം പ്രശസ്ത ഫ്‌ലൂട്ടിസ്റ്റ് വിമല്‍ വിജയ് ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് റഷീദ് പരപ്പനങ്ങാടി
അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ സെക്രട്ടറി സോമനാഥന്‍ മാഷ് സ്വാഗതവും
പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ടി.കെ അരവിന്ദന്‍ നന്ദിയും പറഞ്ഞു.ജില്ല വൈസ് പ്രസിഡണ്ട് മൊയ്തീന്‍കോയ, ജില്ല കമ്മറ്റി അംഗം കെ.ദാസന്‍ മാസ്റ്റര്‍, കുഞ്ഞമ്മദ്, ബാലന്‍, സുമി, ഷംസുദ്ധീന്‍, സനില്‍ നടുവത്ത് എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




