സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ പച്ചമലയാളം (അടിസ്ഥാനം) സർട്ടിഫിക്കറ്റ് കോഴ്‌സിൽ ക്ലാസ് എടുക്കുന്നതിന് അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. മലയാള സാഹിത്യത്തിൽ ബിരുദവും ഡിഇഎൽഎഡ്/ ബിഎഡ് ആണ് അടിസ്ഥാന യോഗ്യത.
അധ്യാപകർക്ക് സാക്ഷരതാമിഷൻ നിശ്ചയിക്കുന്ന അലവൻസും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും നൽകും. സ്വയം തയാറാക്കിയ അപേക്ഷ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 13 ന് 5 മണിക്കകം കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാമിഷൻ ഓഫീസിൽ നേരിട്ടോ ജില്ലാ കോർഡിനേറ്റർ, ജില്ലാ സാക്ഷരതാമിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽസ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിലോ districtliteracy mission@gmail.com എന്ന മെയിലിലോ ലഭിക്കണം. ഫോൺ: 0495-2370053. അപേക്ഷകളിൽ ഫോൺ നമ്പറും ഇ-മെയിൽ വിലാസവും വേണം.




