പി.ഒ സലാം അനുസ്മരണം നടത്തി

പരപ്പനങ്ങാടി: ഐ.എന്‍.ടി.യു.സി തിരൂരങ്ങാടി റീജിയണല്‍ മുന്‍ പ്രസിഡന്റ് പി.ഒ സലാമിന്റെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു.

ഐ.എന്‍.ടി.യു.സി പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ സംഗമം ഡി.സി.സി എക്‌സികുട്ടീവ് അംഗം കെ.കെ ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ അബ്ദുല്‍ഗഫൂര്‍ അധ്യക്ഷനായി. സി ബാലഗോപാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുതിര്‍ന്ന ഐ.എന്‍.ടി.യു.സി നേതാവ് പി.എം മുഹമ്മദിനെ ആദരിച്ചു. മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി മുസ്തഫ ഹാരമണിയിച്ചു. ഒ രാമകൃഷ്ണന്‍, കെ അബ്ദുള്‍റഷീദ്, സി.പി മുജീബ്, പി.കെ മോഹനന്‍, ജിതേഷ് പാലത്തിങ്ങല്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top