പരപ്പനങ്ങാടി: മാഹിയില്‍ നിന്ന് ചെറിയ തുകയ്ക്ക് അനധികൃതമായി വില്‍പ്പനയ്ക്കായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി വന്ന ഒറീസ സ്വദേശികളായ ഭഗവാന്‍ ജാനി, കമല്‍ സിംഗ് എന്നിവരെ പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ ജെ നേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും താനൂര്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
ഭഗവാന്‍ ജാനിയില്‍ നിന്ന് പറമ്പില്‍പീടികയിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുപോയിരുന്ന 46 ബോട്ടില്‍ മദ്യവും കമല്‍ സിങ്ങില്‍ നിന്ന് തോട്ടശ്ശേരിയിലേക്ക് കൊണ്ടുപോയിരുന്ന 14 ബോട്ടില്‍ മദ്യവും പിടികൂടി. ഉച്ചയ്ക്ക് മൂന്നുമണിക്ക് കണ്ണൂരില്‍ നിന്നും കോയമ്പത്തൂര്‍ പോകുന്ന ഇന്റര്‍ സിറ്റി ട്രെയിനില്‍ മദ്യവുമായി വരുമ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.
പിടികൂടിയ പോലീസ് സംഘത്തില്‍ അജീഷ് കെ ജോണ്‍. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജയദേവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈജേഷ്, സനല്‍, സിപിഒ മാരായ സുധീഷ്, ദിലീപ്, ദീപു, ഹോം ഗാര്‍ഡുമാരായ ശശി, കൃഷ്ണദാസന്‍, ശിവദാസന്‍ എന്നിവരും ഉണ്ടായിരുന്നു.




