Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പരീക്ഷ കഴിഞ്ഞ് 19-ാം നാള്‍ ബി.എഡ്. ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല

HIGHLIGHTS : Calicut University News; 19th day after exam B.Ed. University of Calicut Result Declared

പരീക്ഷ കഴിഞ്ഞ് 19-ാം നാള്‍ ബി.എഡ്. ഫലം പ്രഖ്യാപിച്ച്
കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷ കഴിഞ്ഞ് 19-ാം ദിവസം ബി.എഡ്. ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. സങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷാ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഫലമാണ് അതിവേഗം പുറത്തുവിട്ടത്. ഒക്ടോബര്‍ 28-നാണ് ബി.എഡ്. പരീക്ഷ അവസാനിച്ചത്. ചോദ്യക്കടലാസുകള്‍ പോര്‍ട്ടലിലേക്ക് ഇമെയില്‍ വഴി നല്‍കിയും ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിനു പകരം ബാര്‍കോഡ് ഉപയോഗിച്ചും മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ചും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ കേന്ദ്രത്തിലെത്തിക്കാന്‍ തപാല്‍ വകുപ്പിന്റെ സേവനവും തേടി. 14 പ്രവൃത്തി ദിവസങ്ങള്‍ കൊണ്ട് ഫലം നല്‍കാന്‍ കഴിഞ്ഞത് സാങ്കേതിക വിദ്യയുടെ വിജയമാണെന്ന് ഫലപ്രഖ്യാപനം നിര്‍വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ഇതിനാവവശ്യമായ സോഫ്റ്റ്വേറുകളെല്ലാം ഒരുക്കിയത് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ്.   72 കോളേജുകളിലെ 5142 പേര്‍ സപ്ലിമെന്ററി പരീക്ഷയുള്‍പ്പെടെ എഴുതിയതില്‍ 5049 പേര്‍ വിജയിച്ചു. അഞ്ച് ജില്ലകളിലായിരുന്നു മൂല്യനിര്‍ണയ ക്യാമ്പ്. 19500 ഉത്തരക്കടലാസുകളാണ് പരിശോധിച്ചത്. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ് സ്ഥിരസമിതി കണ്‍വീര്‍ ഡോ. ജി. റിജുലാല്‍, സിന്‍ഡിക്കേറ്റംഗം കെ.കെ. ഹനീഫ, മഞ്ചേരി തപാല്‍ ഡിവിഷന്‍ സൂപ്രണ്ട് വി.പി. സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എല്‍.പി., യു.പി. സ്‌കൂള്‍ അധ്യാപകര്‍ക്ക് കാലിക്കറ്റില്‍ പാര്‍ട്ട് ടൈം പി.എച്ച്.ഡി.

സര്‍ക്കാര്‍, എയ്ഡഡ് എല്‍.പി., യു.പി. സ്‌കൂളുകളിലെ സ്ഥിരം അധ്യാപകരില്‍ യോഗ്യരായവര്‍ക്ക് പാര്‍ട്ട് ടൈമായി പി.എച്ച്.ഡി. പഠനത്തിന് അനുമതി നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തീരുമാനം. ഗവേഷണ താത്പര്യമുള്ള നിരവധി അധ്യാപകരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. 12883 ഡിഗ്രി, 8938 പി.ജി., 51 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെ 21872 ബിരുദങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി. ‘നാക്’ അംഗീകാര പരിശോധനയില്‍ മികച്ച പോയിന്റോടെ എ പ്ലസ് ഗ്രേഡ് നേടിയ സര്‍വകലാശാലയെ അംഗങ്ങള്‍ അഭിനന്ദിച്ചു. അറബിക് കോളേജുകളില്‍ മറ്റുവിഷയങ്ങളിലുള്ള കോഴ്സുകള്‍ തുടങ്ങുന്നതിനും പഠനബോര്‍ഡുകളില്‍ വിദഗ്ധരായ വ്യവസായ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിനുള്ള നിയമഭേദഗതികള്‍ക്കും സെനറ്റ് അംഗീകാരം നല്‍കി. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 21-ന് രാവിലെ 10.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠന വിഭാഗത്തില്‍ പ്രവേശനത്തിന് ഹാജരാകണം.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 5 വരെയും 170 രൂപ പിഴയോടെ 08 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

ബി.വോക്. പ്രാക്ടിക്കലും വൈവയും

ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും നവംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കലും വൈവയും യഥാക്രമം 16, 17, 22 തീയതികളില്‍ നടക്കും.

ഹിന്ദി പി.ജി. ഡിപ്ലോമ വൈവ

സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗത്തിലെ ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് വൈവ 21-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News