പി ചിദംബരത്തിന് ജാമ്യം

ന്യൂദല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന് ജാമ്യം. സുപ്രീം കോടതിയാണ് രാജ്യം വിട്ടുപോകരുതെന്ന ഉപാധികയോടെ ജാമ്യം അനുവദിച്ചത്.

അതെസമയം ജാമ്യം ലഭിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന് പുറത്തിറങ്ങാന്‍ കഴിയില്ല.

ആഗസ്റ്റ് 21 നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ചിദംബരം ധനമന്ത്രിയായിരിക്കെ 2007 ലാണ് ഐഎന്‍എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

Share news
error: Content is protected !!
Scroll to Top