കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
നഗരസഭയുടെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് പറഞ്ഞ ഹൈക്കോടതി ഇങ്ങനെയൊരു നഗരസഭയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ മനക്കരുത്ത് കാട്ടണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം.
കൊച്ചിയില്‍ ചെളികള്‍ നീക്കം ചെയ്യാന്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടും എന്താണ് സംഭവിക്കുന്നതെന്നുള്ള കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് എജിയോട് ആവശ്യപ്പെട്ടു.
പേരണ്ടൂര്‍ കനാല്‍ ശുചീകരണം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




