പരപ്പനങ്ങാടി:നവജീവന്‍ വായനശാലയുടെ നേതൃത്വത്തില്‍ പി.ഭാസ്‌ക്കരന്‍ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു.സതീഷ് തോട്ടത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി.
വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ.ബി സ്മിത സ്വാഗതവും കെ .പി.അശ്വതി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ യവനികയുടെ നേതൃത്വത്തില്‍ നടന്ന ഓര്‍ക്കുക വല്ലപ്പോഴും എന്ന ഗാനപരിപാടിയില്‍
മധുസൂദനന്‍, ശ്രീലത മോഹന്‍ദാസ്, ബാലു മാഷ്, മുഹമ്മദ് കോയ, പ്രസീത വേണുഗോപാല്‍, സ്മിത, അനുശ്രീ, സുബിന്‍, അബ്ബാസ്, ജിതിന്‍ എന്നിവര്‍ വിവിധ ഗാനങ്ങളാലപിച്ചു.വിമല്‍ വിജയ് യുടെ ഫ്‌ലൂട്ട് വാദനവും അരങ്ങേറി.





